ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാർ പണിമുടക്കിലേക്ക്
നാളെ ഒ.പി ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാർ പണിമുടക്കിലേക്ക്. ശമ്പള വർധന ആവശ്യപ്പെട്ടാണ് സമരം. 2017 ലാണ് അവസാനമായി നഴ്‌സുമാരുടെ ശമ്പള വർധന നടത്തിയത്. മൂന്ന് വർഷം കഴിഞ്ഞാൽ ശമ്പള വർധന നടപ്പാക്കണമെന്നാണ് നിയമം. നിലവിൽ അഞ്ച് വർഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്നാണ് നഴ്‌സുമാർ പണിമുടക്കിലേക്ക് നീങ്ങുന്നത്.
നാളെ ഒ.പി ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിദിന വേതനം 1500 രൂപയാക്കുക എന്നതാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. അത്യാഹിത വിഭാഗത്തെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16