Quantcast

'കേരളത്തിൽ സ്വകാര്യ സർവകലാശാല തുടങ്ങുന്നത് കച്ചവടത്തിനല്ല, പ്രതിപക്ഷത്തിന്റെ വിമർശനം അനാവശ്യം'; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള കരട് ബില്ല് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ പാസ്സാക്കിയത്

MediaOne Logo

Web Desk

  • Updated:

    11 Feb 2025 3:03 PM

Published:

11 Feb 2025 2:33 PM

കേരളത്തിൽ സ്വകാര്യ സർവകലാശാല തുടങ്ങുന്നത് കച്ചവടത്തിനല്ല, പ്രതിപക്ഷത്തിന്റെ വിമർശനം അനാവശ്യം; മുഖ്യമന്ത്രി പിണറായി വിജയൻ
X

തൃശൂർ: സ്വകാര്യ സർവകലാശാല വിഷയത്തിൽ പ്രതിപക്ഷം സർക്കാറിനെ അനാവശ്യമായി വിമർശിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശ്ശൂർ ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സ്വകാര്യ സർവകലാശാല തുടങ്ങുന്നത് കച്ചവടത്തിന് അല്ലെന്നും സർവകലാശാലകളിൽ പൊതു റിസർവേഷൻ ഉണ്ടാകുമെന്നും സാമൂഹ്യ നീതി പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള കരട് ബില്ല് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ പാസ്സാക്കിയത്. ഇതിനെതിരെ പ്രതിപക്ഷവും ഇതര പാർട്ടികളും രംഗത്തുവന്നിരുന്നു.

കേരളത്തിൽ വിദേശ, സ്വകാര്യ സർവകലാശാലകൾ ആകാമെന്ന നിലപാട് സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുകയും, ഇടതുമുന്നണി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് അധികാരം ഉണ്ടാകും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തിയാൽ നോട്ടീസ് നൽകി അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം ഉണ്ടാകും.ഈ സമ്മേളന കാലയളവിൽ തന്നെ സ്വകാര്യ സർവകലാശാല ബിൽ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

TAGS :

Next Story