സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല; കരട് ബിൽ ഇന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക്
മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസത്തിനുൾപ്പെടെ അനുമതി നൽകിയാണ് സർവകലാശാലകൾ അനുവദിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള കരട് ബിൽ ഇന്ന് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയിൽ വന്നേക്കും. മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസത്തിനുൾപ്പെടെ അനുമതി നൽകിയാണ് സർവകലാശാലകൾ അനുവദിക്കുക. സ്വകാര്യ സർവകലാശാലകളിലെ ഫീസ് നിശ്ചയിക്കുന്നത് ആര് എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് സംവരണത്തിന് മാനദണ്ഡം ഉണ്ടാകും. സർവകലാശാല തുടങ്ങേണ്ട ഭൂമിയുടെ അളവ് സംബന്ധിച്ച നിർദേശവും കരട് ബില്ലിൽ ഉണ്ടായേക്കും.
അധ്യാപകർക്കായി സർക്കാർ നിയോഗിക്കുന്ന കമ്മിറ്റി ആയിരിക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കുക. കിഫ്ബി മുതൽ മുടക്കിയ റോഡുകളിൽ ടോൾ പിരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും മന്ത്രിസഭായോഗത്തിൽ ഉണ്ടാകാനാണ് സാധ്യത. പാലക്കാട് അനുവദിച്ച ബ്രൂവറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ നേതൃത്വം എതിർപ്പ് പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിൽ, പാർട്ടി മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ എതിർ അഭിപ്രായങ്ങൾ ഉന്നയിക്കുമോ എന്നതും പ്രധാനമാണ്.
Adjust Story Font
16