വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുതിച്ചുയരുന്നു; ഒരു ലക്ഷം കടന്ന് ലീഡ്
പോസ്റ്റൽ വോട്ടുകളിൽ തുടങ്ങിയ ലീഡ് കുതിച്ചുയരുകയാണ്. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥികൾക്ക് മുന്നിലെത്താനോ വെല്ലുവിളി ഉയർത്താനോ കഴിഞ്ഞിട്ടില്ല.
സുൽത്താൻബത്തേരി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ലീഡ് 107338 ആണ്
പോസ്റ്റൽ വോട്ടുകളിൽ തുടങ്ങിയ ലീഡ് കുതിച്ചുയരുകയാണ്. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥികൾക്ക് മുന്നിലെത്താനോ വെല്ലുവിളി ഉയർത്താനോ കഴിഞ്ഞിട്ടില്ല. എത്ര വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ഉണ്ടാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ നോക്കുന്നത്.
അതി വേഗത്തിലാണ് യുഡിഎഫ് ലീഡ് ഉയരുന്നത്.
Next Story
Adjust Story Font
16