Quantcast

കിഫ്ബിയെ വിമർശിച്ച് ഭരണപക്ഷ എംഎൽഎമാരായ കെ ബി ഗണേഷ് കുമാറും എഎൻ ഷംസീറും

കിഫ്ബി പദ്ധതികള്‍ അനുവദിക്കപ്പെട്ട പൊതുമരാമത്ത് റോഡ് നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തടസങ്ങളുണ്ടാകുന്നു

MediaOne Logo

Web Desk

  • Published:

    6 Aug 2021 6:09 AM GMT

കിഫ്ബിയെ വിമർശിച്ച് ഭരണപക്ഷ എംഎൽഎമാരായ കെ ബി ഗണേഷ് കുമാറും എഎൻ ഷംസീറും
X

കിഫ്ബിയെ വിമർശിച്ച് ഭരണപക്ഷ എംഎൽഎമാരായ കെ ബി ഗണേഷ് കുമാറും എഎൻ ഷംസീറും. എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിന് പുറത്തു നിന്ന് കൺസൾട്ടന്‍റുമാരെ കൊണ്ടുവരുന്നുവെന്ന് ഗണേശ് കുമാർ ചോദിച്ചു. വലിയൊരു ശതമാനം തുക കൺസൾട്ടന്‍റുമാർ കൊണ്ടുപോകുകയാണെന്നും ഗണേശ് കുമാർ പറഞ്ഞു. ഗണേശ് കുമാറിന്‍റെ വിമർശനത്തെ എഎൻ ഷംസീറും പിന്തുണച്ചു.

കിഫ്ബി പദ്ധതികള്‍ അനുവദിക്കപ്പെട്ട പൊതുമരാമത്ത് റോഡ് നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തടസങ്ങളുണ്ടാകുന്നു. ഇത് പരിശോധിക്കണമെന്നാണ് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത്. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനിയര്‍മാരുണ്ടാകുമ്പോള്‍ എന്തിനാണ് കണ്‍സല്‍ടന്‍സികളെ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

TAGS :

Next Story