Quantcast

'എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അവസരമൊരുക്കണം': സമരത്തിനിറങ്ങി ഇടത് വ്യാപാര സംഘടന

ലോക്ക്ഡൗണ്‍ നിർണയ രീതി അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി

MediaOne Logo

ijas

  • Updated:

    2021-08-03 08:27:32.0

Published:

3 Aug 2021 8:20 AM GMT

എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അവസരമൊരുക്കണം: സമരത്തിനിറങ്ങി ഇടത് വ്യാപാര സംഘടന
X

സര്‍ക്കാറിന്‍റെ കോവിഡ് മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് ഇടത് അനുകൂല വ്യാപാരസംഘടനയും രംഗത്ത്. ലോക്ക്ഡൗണ്‍ നിർണയ രീതി അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി അധ്യക്ഷന്‍ വി.കെ.സി മമ്മദ്കോയ പറഞ്ഞു. കോഴിക്കോട് മാനാഞ്ചിറക്ക് ചുറ്റും വ്യപാരികള്‍ അതിജീവന വ്യാപാരി ശൃഖല തീര്‍ത്തു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നടപ്പിലാക്കുന്ന ടി.പി.ആര്‍ വ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കണമെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി സമര രംഗത്തിറങ്ങിയത്. കോവിഡ് പ്രോട്ടോകോള്‍ നടപ്പാക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്ന് സംസ്ഥാന പ്രസിഡന്‍റ് വി.കെ.സി മമ്മദ്കോയ പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലും കലക്ട്രേറ്റുകള്‍ക്ക് മുന്നിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നിലും പ്രതിഷേധ പരിപാടികള്‍ നടന്നു. കോഴിക്കോട്ടെ വ്യാപാരികള്‍ മാനാഞ്ചിറക്ക് ചുറ്റും അതിജീവന വ്യാപാരി ശൃഖല തീര്‍ത്തു. കറുത്ത വസ്ത്രങ്ങളും മാസ്കുകളുമണിഞ്ഞ് സാമൂഹിക അകലം പാലിച്ചായിരുന്നു വ്യാപാരികളുടെ പ്രതിഷേധ സമരം.

TAGS :

Next Story