പി.എഫ്.ഐ നിരോധനം; കേന്ദ്ര ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ്
പ്രശ്നസാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പൊലീസ്. പി.എഫ്.ഐ യുടെ പ്രധാന ഓഫീസുകൾ സീൽ ചെയ്യും. പ്രശ്നസാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു.
അഞ്ചു വര്‍ഷത്തെക്കാണ് രാജ്യത്ത് സംഘടനയെ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി , വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. കേരളത്തിലെ കൈവെട്ട് കേസ് , അഭിമന്യു , സഞ്ജിത്ത് കൊലപാതകങ്ങൾ എന്നിവയെ കുറിച്ചും നിരോധന ഉത്തരവിൽ പരാമർശമുണ്ട്.
യു.പി , ഗുജറാത്ത്, കർണാടക സർക്കാരുകളുടെ ശിപാർശ കൂടി പരിഗണിച്ചാണ് തീരുമാനം . കാമ്പസ് ഫ്രണ്ട് , റിഹാബ് ഫൌണ്ടേഷൻ ഉൾപ്പെടെ പി.എഫ്.ഐ അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാകും.
Adjust Story Font
16