Quantcast

കുസാറ്റിന് കീഴിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങില്‍ ജെൻഡർ ന്യൂട്രൽ യൂണിഫോമിന് നിര്‍ദേശം

ഒരു വര്‍ഷം മുമ്പ് തന്നെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-11 11:49:32.0

Published:

11 Jan 2023 10:32 AM GMT

കുസാറ്റിന് കീഴിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങില്‍ ജെൻഡർ ന്യൂട്രൽ യൂണിഫോമിന് നിര്‍ദേശം
X

കൊച്ചി: കുസാറ്റിന് കീഴിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങില്‍ ജെൻഡർ ന്യൂട്രൽ യൂണിഫോമിന് നീക്കം. സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഒരു വിഭാഗം പെൺകുട്ടികളുടെ അപേക്ഷ പരിഗണിച്ചാണ് പ്രോ വി.സിയുടെ നടപടി. നിർദ്ദേശം എസ്.എഫ്.ഐ നേതൃത്വം കൊടുക്കുന്ന സ്റ്റുഡൻസ് കൗൺസിൽ ചർച്ച ചെയ്യും. പ്രോ വി.സി നല്‍കുന്ന കത്ത് കുസാറ്റ് പ്രിന്‍സിപ്പള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ വെക്കും. എന്നാല്‍ കുസാറ്റിലെ ചട്ടങ്ങള്‍ പ്രകാരം നടപ്പില്‍ വരുത്താന്‍ കാലതാമസം വരും.

ഒരു വര്‍ഷം മുമ്പ് തന്നെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എല്‍.എല്‍.ബി, എല്‍.എല്‍.എം വിദ്യാര്‍ഥികള്‍ക്കിടയില്‍ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിരുന്നു. രണ്ട് തരം നിര്‍ദേശങ്ങളാണ് അന്ന് മുന്നോട്ടുവെച്ചത്. ചുരിദാര്‍, പാന്‍റ് എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോം ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് തീരുമാനിച്ചു.

TAGS :

Next Story