Quantcast

'മദ്റസകൾ നിർത്തലാക്കാനുള്ള നിർദേശം ആസൂത്രിത സംഘപരിവാർ പദ്ധതിയുടെ ഭാഗം': പി. മുജീബുറഹ്മാൻ

'ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ ജനാധിപത്യപരവും നിയമപരവുമായി നേരിടും'

MediaOne Logo

Web Desk

  • Published:

    15 Oct 2024 1:51 AM

മദ്റസകൾ നിർത്തലാക്കാനുള്ള നിർദേശം ആസൂത്രിത സംഘപരിവാർ പദ്ധതിയുടെ ഭാഗം: പി. മുജീബുറഹ്മാൻ
X

തിരുവനന്തപുരം: മദ്റസകൾ നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ആസൂത്രിത സംഘപരിവാർ പദ്ധതിയുടെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. ദലിത് വിഭാഗങ്ങളേക്കാൾ ഏറെ പിന്നിലുള്ള ഉത്തരേന്ത്യയിലെ മുസ്‌ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ വളർച്ച തകർക്കുക എന്ന വംശീയ അജണ്ടയാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ ജനാധിപത്യപരവും നിയമപരവുമായി നേരിടുമെന്നും പി. മുജീബുറഹ്മാൻ പറഞ്ഞു.

TAGS :

Next Story