കൊല്ലത്ത് പഞ്ചായത്ത് കെട്ടിടത്തിൽ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതിൽ പ്രതിഷേധം
പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് നവകേരള സദസ്സിന് പഞ്ചായത്ത് കെട്ടിടത്തിൽ ഓഫീസ് തുടങ്ങിയത്
ഇളമ്പള്ളൂർ പഞ്ചായത്ത് കെട്ടിടത്തിലെ ഓഫീസ്
കൊല്ലം: കൊല്ലത്ത് ഇളമ്പള്ളൂർ പഞ്ചായത്ത് കെട്ടിടത്തിൽ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതിൽ പ്രതിഷേധം. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് നവകേരള സദസ്സിന് പഞ്ചായത്ത് കെട്ടിടത്തിൽ ഓഫീസ് തുടങ്ങിയത്. പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്ത്.
ഇളമ്പള്ളൂർ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതി ഏകപക്ഷീയ തീരുമാനമെടുത്തു എന്നതാണ് പ്രതിപക്ഷതിന്റെ ആരോപണം. പഞ്ചായത്ത് കമ്മിറ്റിയുമായി ചർച്ച ചെയ്യാതെ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ മുറി നവ കേരള സദസ് മണ്ഡലം ഓഫീസ് ആക്കി. ഇതിനെതിരെയാണ് യുഡിഎഫ്, ബിജെപി അംഗങ്ങൾ രംഗത്തെത്തിയത്.
സർക്കാർ നിർദേശമനുസരിച്ച്, പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനപ്രകാരമാണ് മുറി അനുവദിച്ചതെന്നാണ് ഭരണസമിതി വിശദീകരണം. നവ കേരള സദസ്സിന് പഞ്ചായത്ത് 50,000 രൂപ നൽകുന്നതിനുള്ള തീരുമാനത്തെയും പ്രതിപക്ഷം എതിർക്കുന്നുണ്ട്.
Adjust Story Font
16