Quantcast

പി.ഡബ്ല്യു.ഡി എൻജിനീയർ കരാറുകാരനെ മർദിച്ചതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺട്രാക്ടർമാർ പണിമുടക്കും

തിരുവനന്തപുരം പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലേക്ക് നാളെ 10 മണിക്ക് ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് ഫെഡറേഷൻ മാർച്ച് നടത്തും

MediaOne Logo

Web Desk

  • Updated:

    2023-01-05 15:43:57.0

Published:

5 Jan 2023 3:31 PM GMT

പി.ഡബ്ല്യു.ഡി എൻജിനീയർ കരാറുകാരനെ മർദിച്ചതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺട്രാക്ടർമാർ പണിമുടക്കും
X

തിരുവനന്തപുരം: ജില്ലയിൽ നാളെ കോൺട്രാക്ടർമാർ പണിമുടക്കും. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജിജോ മനോഹർ കാൺട്രാക്ടറായ മോഹൻകുമാറിനെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. തിരുവനന്തപുരം പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലേക്ക് നാളെ രാവിലെ 10 മണിക്ക് മാർച്ച് നടത്തും. നടപടി ഉണ്ടാകുംവരെ പണി നിർത്തിവെക്കുമെന്ന് ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.

കരാർ തുക വിട്ടുകിട്ടുന്നതിന് വേണ്ടി നടന്ന ചർച്ചയക്കിടെയാണ് മോഹൻകുമാറിന് മർദനമേറ്റത്. കരാറുകാർ അവർക്ക് ലഭിക്കേണ്ട തുക ആവശ്യപ്പെട്ട് നിരവധി തവണ അസിസ്റ്റന്റ് എൻജിനീയറെ സമീപിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ കരാറുകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയോ പ്രശ്ന പരിഹാരം കാണുകയോ ചെയ്തില്ല. അസിസ്റ്റന്റ് എൻജിനീയർ മദ്യ ലഹരിയിലായിരുന്നുവെന്ന് ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു.

നാളെ മുതൽ റോഡ് പണി ഉൾപ്പെടെയുള്ളവയിൽ നിന്ന് മാറി നിൽക്കുമെന്നാണ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെ ഉടൻ നടപടിയുണ്ടാവണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടിയാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽവെച്ച് ഫെഡറേഷൻ ഭാരവാഹി കൂടിയായ മോഹൻകുമാറിന് മർദനമേറ്റത്. മർദനത്തെ തുടർന്ന് മോഹൻ കുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story