ബാലൻപിള്ള സിറ്റിയിലെ പിഎഫ്‌ഐ അനുകൂല പ്രകടനം; രണ്ടു പേർ കീഴടങ്ങി
സംഭവത്തിൽ ഏഴുപേർക്കെതിരെ നെടുങ്കണ്ടം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു
ഇടുക്കി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കി ബാലൻപിള്ള സിറ്റിയിൽ പ്രകടനം നടത്തിയവരിൽ രണ്ടു പേർ കീഴടങ്ങി. ബാലൻപിള്ളസിറ്റി സ്വദേശി അമീർഷാ, രാമക്കൽമേട് സ്വദേശി ഷെമീർ എന്നിവരാണ് കീഴടങ്ങിയത്. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും കട്ടപ്പന ഡി.വൈ.എസ്.പി ക്ക് മുന്നിൽ കീഴടങ്ങിയത്. ഇരുവരെയും റിമാൻ്റ് ചെയ്തു.
കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ സെപ്തംപർ 28നായിരുന്നു ബാലൻപിള്ള സിറ്റിയിൽ പോപുലർ ഫ്രണ്ട് അനുകൂല പ്രകടനം നടത്തിയത്. സംഭവത്തിൽ ഏഴുപേർക്കെതിരെ നെടുങ്കണ്ടം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. ശേഷിച്ച അഞ്ചു പേർ ഒളിവിലാണ്.
Next Story
Adjust Story Font
16