ആലപ്പുഴയിൽ കെ റെയിൽ നടപടികൾക്കെതിരെ പ്രതിഷേധം
കരിങ്ങാലി പുഞ്ച മത്സ്യ തൊഴിലാളികൾ കൃഷി നടത്തുന്നയിടമാണെന്നും വെള്ളം കയറുന്നയിടമാണെന്നും നാട്ടുകാർ പറഞ്ഞു
ആലപ്പുഴ നൂറനാട് പടനിലത്ത് കെ റെയിൽ നടപടികൾക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പദ്ധതിയുടെ പരിശോധനകൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. മൂന്നു ദിവസം മുമ്പ് ഉദ്യോഗസ്ഥരെത്തിയപ്പോൾ പ്രതിഷേധമുണ്ടായിരുന്നു. തുടർന്ന് തിരിച്ചുപോയ ഇവർ ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീണ്ടുമെത്തുകയായിരുന്നു. പാടത്തെ വെള്ളത്തിന്റെ ആഴം അളക്കുന്നതിനിടെ നാട്ടുകാർ എത്തുകയായിരുന്നു. തുടർന്ന് പ്രതിഷേധിച്ചവരെ പൊലിസ് സ്ഥലത്ത് നിന്ന് നീക്കി.
കരിങ്ങാലി പുഞ്ച മത്സ്യ തൊഴിലാളികൾ കൃഷി നടത്തുന്നയിടമാണെന്നും വെള്ളം കയറുന്നയിടമാണെന്നും നാട്ടുകാർ പറഞ്ഞു. നിരവധി വീടുകൾ നഷ്ടപ്പെടുമെന്നും അവർ പറഞ്ഞു.
Next Story
Adjust Story Font
16