Quantcast

കെ റെയിൽ സർവേ: ധർമടത്ത് വീണ്ടും പ്രതിഷേധം, സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി

കെ റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള ഉന്തിലും തള്ളിലും കെ റെയിൽ ഉദ്യോഗസ്ഥന് മർദനമേറ്റു

MediaOne Logo

Web Desk

  • Updated:

    2022-04-29 11:18:06.0

Published:

29 April 2022 10:53 AM GMT

കെ റെയിൽ സർവേ: ധർമടത്ത് വീണ്ടും പ്രതിഷേധം, സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി
X

കണ്ണൂർ: കെ റെയിൽ സർവേയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് വീണ്ടും പ്രതിഷേധം. ധർമടം പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് പ്രതിഷേധം നടന്നത്. കനത്ത പ്രതിഷേധത്തെ തുടർന്ന് സർവേ കല്ല് സ്ഥാപിക്കാനായില്ല. തുടർന്ന് സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി. കെ റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള ഉന്തിലും തള്ളിലും കെ റെയിൽ ഉദ്യോഗസ്ഥന് മർദനമേറ്റു.

മുഴപ്പിലങ്ങാട് പഞ്ചായത്തിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നേരത്തെ ഭൂവുടമകൾ തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. കെ റയിൽ കുറ്റി ഭൂ ഉടമകൾ പിഴുതു മാറ്റുകയും ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ മുല്ലപ്പുറത്ത് കല്ലിടൽ ആരംഭിച്ചതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുവായി ഭൂഉടമകൾ രംഗത്ത് എത്തിയത്. കല്ലിടൽ തടഞ്ഞ സ്ത്രീകൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം നാട്ടുകാരും സമര സമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. ഇതിനിടെ ഭൂ ഉടമയായ സ്ത്രീ സ്ഥലത്ത് കുഴഞ്ഞു വീണു. പിന്നാലെ കെ റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.



Protest against K Rail Survey at Dharmadam

TAGS :

Next Story