കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം
കൊച്ചി ഇ.ഡി ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം. കൊച്ചി ഇ.ഡി ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കണ്ണൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മാര്‍ച്ച് നടത്തി.
അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്നലെ രാത്രി മുതല്‍ കേരളത്തിന്റെ വിവിധ ഇടങ്ങളിലും പ്രതിഷേധം ശക്തമാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിലായിരുന്നു കൊച്ചിയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്. കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഇ ഡി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.
തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തു. കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കാസർകോട്ടും മാർച്ച് നടത്തി.പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കത്തിച്ച് പ്രതിഷേധിച്ചു.
Adjust Story Font
16