Quantcast

മാർ ആൻഡ്രൂസ് താഴത്തിനെതിരെ പ്രതിഷേധജ്വാലയുമായി അൽമായ മുന്നേറ്റം

ഒരു വർഷമായി എറണാകുളം അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കാതെ കൂടുതൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മാർ ആൻഡ്രൂസ് ചെയ്യുന്നതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    28 July 2023 4:18 PM GMT

മാർ ആൻഡ്രൂസ് താഴത്തിനെതിരെ പ്രതിഷേധജ്വാലയുമായി അൽമായ മുന്നേറ്റം
X

കൊച്ചി: എറണാകുളം അതിരൂപതയെ വഞ്ചിച്ചു കൊണ്ട് ഒരു വർഷം അഡ്മിനിസ്ട്രേറ്റർ പദവിയിൽ തടരുന്ന മാർ ആൻഡ്രൂസ് താഴത്തിനെതിരെ പ്രതിഷേധ ജ്വാല തെളിയിച്ച് ജൂലൈ 30ന് അരമന നിറയ്ക്കൽ ഉപരോധത്തിന് തുടക്കം കുറിക്കുമെന്ന് അൽമായ മുന്നേറ്റം. ഒരു വർഷമായി എറണാകുളം അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കാതെ കൂടുതൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മാർ ആൻഡ്രൂസ് ചെയ്യുന്നതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.

മണിപ്പൂർ കലാപത്തെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നിശബ്ദതയും മാർ ആൻഡ്രൂസിന്റെ നിലപാടും തമ്മിൽ അന്തരമില്ലെന്ന് അല്മായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും ആരോപിച്ചു. കഴിഞ്ഞ 75ദിവസമായി തുടരുന്ന മണിപ്പൂരിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന അതിക്രൂരമായ അക്രമങ്ങളെ കുറിച്ച് നിശബ്ദത തുടരുന്ന നരേന്ദ്ര മോദിയുടെ നിലപാട് തന്നെയാണ് ഭാരതത്തിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആയ മാർ ആൻഡ്രൂസ് താഴത്തിന്റെയുമെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു.

കലാപം തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് സി.ബി.സി.ഐ പ്രസിഡന്റ്‌ കൂടിയായ മാർ ആൻഡ്രൂസ് താഴത്ത് ക്രൈസ്തവ സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ മണിപ്പൂർ സന്ദർശനം എന്ന പേരിൽ ഒരു പ്രഹസനം നടത്തിയത്. സി.ബി.സി.ഐ പ്രസിഡന്റ്‌ എന്ന നിലയിൽ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ അയച്ചു പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടൽ നടത്തിയില്ലെന്നും അൽമായ മുന്നേറ്റം ആരോപിച്ചു.

TAGS :

Next Story