Quantcast

നവകേരളാ സദസ്സിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; കെ.സുധാകരനും സതീശനും ഇന്ന് കണ്ണൂരില്‍

രാവിലെ അഴീക്കോട്‌ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഇന്നത്തെ പര്യടനത്തിന്‍റെ തുടക്കം

MediaOne Logo

Web Desk

  • Updated:

    2023-11-21 02:48:13.0

Published:

21 Nov 2023 12:54 AM GMT

k sudhakaran and vd satheesan
X

കെ.സുധാകരന്‍/വി.ഡി സതീശന്‍

കണ്ണൂര്‍: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സ് കണ്ണൂർ ജില്ലയിൽ പര്യടനം തുടരുന്നു. രാവിലെ അഴീക്കോട്‌ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഇന്നത്തെ പര്യടനത്തിന്‍റെ തുടക്കം. ഉച്ചയ്ക്കുശേഷം കണ്ണൂർ ധർമ്മടം തലശ്ശേരി മണ്ഡലങ്ങളിലും സദസ്സ് നടക്കും. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ ഇന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷയും വർദ്ധിപ്പിച്ചു.

ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത് ഏറെ വിവാദമായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന നേതാക്കളെ ഇന്ന് കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും സന്ദർശിച്ചേക്കും.

പഴയങ്ങാടി എരിപുരത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്‍റ് മഹിത മോഹന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം.നവകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെത്തി ഇവരെ മർദിക്കുകയായിരുന്നു.

TAGS :

Next Story