വെൽഫെയർ പാർട്ടി നേതാവിനെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം
കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ മാധവനെയാണ് പത്തംഗസംഘം ആക്രമിച്ചത്

കോഴിക്കോട്: വെൽഫെയർ പാർട്ടി നേതാവിനെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടികെ മാധവനെയാണ് ആക്രമിച്ചത്. പത്തംഗ സിപിഐ പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. കോഴിക്കോട് ആവള മഠത്തിൽ മുക്കിലെ വസതിയിലെത്തിയായിരുന്നു ആക്രമണം.
പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് വെൽഫെയർ പാർട്ടി അംഗങ്ങൾ പറഞ്ഞു. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ആവളയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ ഗുണ്ടാ രാഷ്ട്രീയം കൊണ്ട് നേരിട്ടാൽ പ്രതിരോധിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പലേരി പറഞ്ഞു പ്രതിഷേധ സംഗമത്തിൽ പറഞ്ഞു.
Next Story
Adjust Story Font
16