കോഴിക്കോട് ആവിക്കൽ മലിന ജല സംസ്‌കരണ കേന്ദ്രത്തിന്റെ സർവേ നടപടികൾ പുനരാരംഭിച്ചതിനെതിരെ പ്രതിഷേധം
തീരദേശറോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
കോഴിക്കോട്: ആവിക്കൽ മലിന ജല സംസ്‌കരണ കേന്ദ്രത്തിന്റെ സർവേ നടപടികൾ പുനരാരംഭിച്ചതിനെതിരെ പ്രതിഷേധം. തീരദേശറോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്ലാന്റ് സ്ഥാപിക്കുന്ന വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കേണ്ട കാര്യമില്ലെന്ന കളക്ടർ പ്രതികരിച്ചു.
കോർപറേഷൻ തീരുമാന പ്രകാരമാണ് രാവിലെ പ്ലാന്റിന്റെ സർവേ നടപടികൾ പുനരാരംഭിച്ചത്. സർവേ തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം തടയിടാൻ വൻ പൊലീസ് വിന്യാസമാണ് പ്രദേശത്ത് നടത്തിയത്. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തീരദേശ പാത നാട്ടുകാർ മണിക്കൂറുകളോളം ഉപരോധിച്ചു. സർവേ നടപടികൾ നിർത്തിവെക്കണമെന്ന സ്ഥലം എം പി എം കെ രാഘവന്റെ ആവശ്യം കളക്ടർ തള്ളി. വിഷയത്തിൽ കോർപറേഷൻ നിരവധി തവണ ചർച്ച നടത്തിയതാണെന്നും സർവകക്ഷി യോഗത്തിന്റെ ആവശ്യമില്ലെന്നും കളക്ടർ പ്രതികരിച്ചു.
More to Watch
Adjust Story Font
16