ലോറി തടഞ്ഞ് നാട്ടുകാർ; കോഴിക്കോട് ചേളന്നൂരിൽ മണ്ണെടുപ്പിൽ പ്രതിഷേധം
പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി
കോഴിക്കോട്: ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മണ്ണെടുക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി.
ദേശീയപാതക്കായി മണ്ണെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമരസമിതിയുമായി പൊലീസ് ചർച്ച നടത്തുകയാണ്. ഇതിനിടയിൽ മണ്ണ് കൊണ്ടുപോകാൻ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി.
Next Story
Adjust Story Font
16