Quantcast

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവരെ ഡ്രൈവർ ട്രെയിനറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

വിരമിച്ച ഹെഡ് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാരെയും വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരെയുമാണ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ മാനേജ്മെന്റ് ഒരുങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-09-05 01:17:31.0

Published:

5 Sep 2024 1:16 AM GMT

ksrtc
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവരെ ഡ്രൈവര്‍ ട്രെയിനറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. തീരുമാനം മാനേജ്മെന്റ് തിരുത്തണമെന്ന് പ്രതിപക്ഷ ഡ്രൈവര്‍ സംഘടനയായ ഡ്രൈവേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടു.

വിരമിച്ച ഹെഡ് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാരെയും വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരെയുമാണ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ മാനേജ്മെന്റ് ഒരുങ്ങുന്നത്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ശീലങ്ങള്‍ മെച്ചപ്പെടുത്തി ബസുകളുടെ പ്രവര്‍ത്തന ചെലവും അപകട നിരക്കും കുറക്കാനാണ് പുതിയ ഡ്രൈവര്‍ ട്രെയിനര്‍മാരെ നിയമിക്കുന്നത്. 14 ജില്ലകളിലായി 15 പേരെ നിയമിക്കുന്നതിനായാണ് വിരമിച്ച ഹെഡ് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ പോകുന്നത്.

60 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് നിയമനം. നിലവിലുള്ളവരുടെ പ്രൊമോഷന്‍ അട്ടിമറിക്കാനുള്ള നീക്കമെന്നാണ് ഡ്രൈവേഴ്സ് യൂണിയന്റെ പരാതി.

വെള്ളിയാഴ്ച ചീഫ് ഓഫീസിന് മുന്നില്‍ സമരം നടത്താനാണ് യൂണിയന്‍ തയ്യാറെടുക്കുന്നത്. മാനേജ്മെന്റിന്റെ ഇഷ്ടക്കാരെ നിയമിക്കാനുള്ള നീക്കത്തെ ഏതുവിധേനയും ചെറുക്കുമെന്നാണ് യൂണിയന്‍ നിലപാട്. ജീവനക്കാരുടെ ക്ഷാമം കാരണം ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെയും മെക്കാനിക്കുകളെയും നിയമിക്കുന്നുണ്ട്. എങ്കിലും പിഎസ്‌സി വഴി നിയമിക്കുന്നതിനുള്ള ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോര്‍പറേഷന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Watch Video Report


TAGS :

Next Story