ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മലപ്പുറത്ത് ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
ഇന്ന് രാവിലെ പത്തുമണിയോടെയാണ് ലത്തീഫിന് മർദനമേറ്റത്

മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം. ബസ് തടഞ്ഞാണ് ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം. തിരൂർ - മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചതിന് പിന്നാലെയാണ് മാണൂർ സ്വദേശി അബ്ദുൾ ലത്തീഫ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ലത്തീഫിന് മർദനമേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലത്തീഫിന്റെ ജീവൻ രക്ഷിക്കാനായില്ല.
വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാര്‍ കയറി. പിന്നാലെ വന്ന മഞ്ചേരി- തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഓട്ടോ തടഞ്ഞുവെച്ച് ഇത് ചോദ്യം ചെയ്തു. പിന്നാലെ വാക്കേറ്റവും കൈയേറ്റവും നടന്നു. ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Next Story
Adjust Story Font
16