Quantcast

മലപ്പുറത്ത് ചികിത്സാപിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന് ആരോപിച്ച് പ്രതിഷേധം

ചികിത്സക്കെത്തിയ 3 വയസ്സുകാരി മരിച്ചത് അനസ്തേഷ്യ നൽകിയതിലെ പിഴവാണ് എന്നാരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്

MediaOne Logo

Jaisy

  • Updated:

    2021-04-13 01:51:11.0

Published:

13 April 2021 1:47 AM GMT

മലപ്പുറത്ത് ചികിത്സാപിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന് ആരോപിച്ച് പ്രതിഷേധം
X


മലപ്പുറം തിരൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന് ആരോപിച്ച് പ്രതിഷേധം. ചികിത്സക്കെത്തിയ 3 വയസ്സുകാരി മരിച്ചത് അനസ്തേഷ്യ നൽകിയതിലെ പിഴവാണ് എന്നാരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്.

മലപ്പുറം തിരൂർ തൃപങ്ങോട് സ്വദേശി ഖലീലുൽ ഇബ്രാഹീം ഉമ്മു ഹബീബ ദമ്പതികളുടെ മകൾ മൂന്ന് വയസുകാരി മിർസയാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണ് കൈക്ക് പരിക്കേറ്റതിനെ തുടർന്നാണ് തിരൂർ ആലത്തിയൂർ ഇമ്പിച്ചി ബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ മിർസയെ ചികിത്സക്ക് വിധേയമാക്കിയത്. പ്ലാസ്റ്റർ ഇട്ടതിന് ശേഷവും വേദന അനുഭവപെട്ടതോടെ ശസ്ത്രക്രിയ നിർദേശിച്ചു. ഇതിനായി അനസ്‌തേഷ്യ നൽകിയപ്പോഴുണ്ടായ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പ്രതിഷേധവുമായി എത്തിയ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. പ്രതിഷേധം കനത്തതോടെ ആശുപത്രി അധകൃതർ ബന്ധുക്കളുമായി ചർച്ച നടത്തി. തുടർന്ന് പരാതിയില്ലെന്ന് വ്യക്തമാക്കിയ ബന്ധുക്കൾ കുട്ടിയുടെ മൃതദേഹവുമായി മടങ്ങി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.




TAGS :

Next Story