ഏകീകൃത കുർബാന നടപ്പാക്കാത്തതിനു നടപടി; സഭാ ആസ്ഥാനത്ത് സത്യഗ്രഹവുമായി വൈദികർ
വൈദികർക്കെതിരെ നടപടിയെടുത്താൽ പ്രതിഷേധം ശക്തമാക്കുമെന്ന് അൽമായ മുന്നേറ്റവും വൈദിക സമിതിയും വ്യക്തമാക്കിയിട്ടുണ്ട്
കൊച്ചി: കുർബാന വിഷയത്തില്‍ വൈദികർക്കെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധം. റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ റവ. ഫാ. സെബാസ്റ്റ്യൻ തളിയന്‍ എന്നിവരാണ് സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് സത്യഗ്രഹമിരിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളിൽ ഏകീകൃത കുർബാന നടപ്പാക്കാത്ത വൈദികർക്കെതിരെ നടപടി ആരംഭിച്ചിരുന്നു. കാനോൻ നിയമപ്രകാരം വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ പന്ത്രണ്ട് വൈദികർക്ക് കാരണം കാണിക്കൽ നോട്ടിസ് നല്‍കി. വത്തിക്കാൻ പ്രതിനിധിയുമായി ചർച്ചയ്ക്ക് വൈദിക സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങൾക്കാണ് നോട്ടിസ് ലഭിച്ചത്.
കൊച്ചിയിൽ നടക്കുന്ന സിനഡ് സമ്മേളനത്തിന്‍റെ തീരുമാനപ്രകാരമാണു വൈദികര്‍ക്കെതിരായ നടപടിയെന്നാണു വിവരം. എന്നാൽ, വൈദികർക്കെതിരെ നടപടിയെടുത്താൽ പ്രതിഷേധം ശക്തമാക്കുമെന്ന് അൽമായ മുന്നേറ്റവും വൈദിക സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
Summary: In protest against the action taken against the priests who did not conduct unified Mass in the churches under Ernakulam Angamaly Archdiocese, the priests staged a satyagraha protest at the Syro-Malabar Church headquarters.
Adjust Story Font
16