Quantcast

കെ-റെയിൽ സർവേക്കെതിരെ ഇന്നും പ്രതിഷേധമുയരും; ചോറ്റാനിക്കരയിൽ പന്തൽകെട്ടി സമരവുമായി കോൺഗ്രസ്

എറണാകുളം ചോറ്റാനിക്കര,പിറവം മേഖലകളില്‍ കല്ലിടല്‍ നടപടികള്‍ ഇന്നുമുണ്ടാവും

MediaOne Logo

Web Desk

  • Published:

    25 March 2022 1:21 AM GMT

കെ-റെയിൽ സർവേക്കെതിരെ ഇന്നും പ്രതിഷേധമുയരും; ചോറ്റാനിക്കരയിൽ പന്തൽകെട്ടി സമരവുമായി കോൺഗ്രസ്
X

സംസ്ഥാന വ്യപകമായി കെ റെയില്‍ സർവേ നടപടികൾക്കെതിരെ ഇന്നും പ്രതിഷേധമുയരും. എറണാകുളം ചോറ്റാനിക്കര,പിറവം മേഖലകളില്‍ കല്ലിടല്‍ നടപടികള്‍ ഇന്നുമുണ്ടാവും.

ചോറ്റാനിക്കരയില്‍ കോണ്‍ഗ്രസ് പന്തല്‍ കെട്ടി സമരം ആരംഭിച്ചിട്ടുണ്ട്. കെ റെയിലിന് അനുകൂലമായി ഡി.വൈ.എഫ്.ഐ ഇന്ന് ചോറ്റാനിക്കരയില്‍ ജനസഭ സംഘടിപ്പിക്കും. കല്ലിടാനുള്ള ശ്രമം മൂന്ന് ദിവസമായി തടസപ്പെട്ട കോട്ടയം പാറമ്പുഴയിൽ സാഹചര്യത്തിൽ കൂടുതൽ പൊലീസിനെ എത്തിച്ച് കല്ലിടാനാണ് നീക്കം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് കോട്ടയത്ത് സമരം പുരോഗമിക്കുന്നത്. സമരം ശക്തമായ മലപ്പുറം ജില്ലയിൽ ഇന്ന് സർവേ നടപടിയുണ്ടാകില്ല. രണ്ട് ദിവസമായി കല്ലിടൽ നിർത്തിവെച്ച കോഴിക്കോട് വെസ്റ്റ് കല്ലായി -കുണ്ടുങ്ങൽ ഭാഗത്ത് കല്ലിടലുണ്ടാകുമെന്നാണ് സൂചന.

ഇന്നലെ എറണാകുളത്തും കോട്ടയത്തും സർവേ നടപടികൾ ഇന്നും തടസപ്പെട്ടു. പിറവത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞ് വച്ചിരുന്നു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് കല്ല് നാട്ടി സര്‍വേ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി നല്‍കി. സര്‍വേ ആന്‍റ് ബൌണ്‍ട്രസ് ആക്ട് പ്രകാരം വരാനിരുക്കുന്ന പദ്ധതിക്ക് കല്ലിടാനാവില്ല. അതിനാല്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിലുണ്ട്. സ്ഥല ഉടമകള്‍ ഉള്‍പ്പടെയുള്ളവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

TAGS :

Next Story