കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തം
കോവിഡ് വ്യാപന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികർ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പട്ടികയിൽ നിന്നും ഒഴിവാക്കിയത്
കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു . അനുകൂല സാഹചര്യത്തിലും കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് അനുവദിക്കാത്തത് ദുരൂഹമാണെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കോവിഡ് വ്യാപന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികർ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇത്തവണ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടായങ്കിലും വെട്ടിക്കുറച്ച ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഇതോടെയാണ് ഇത്തവണയും കരിപ്പൂർ ഒഴിവാക്കപ്പെട്ടത് . അനുകൂല സാഹചര്യത്തിലും കരിപ്പൂരിനെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന വിമർശനം.
കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. വിഷയത്തിൽ മുസ്‍ലിം ലീഗ് എംപിമാർ കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രിയെ നേരിൽ കാണും. കരിപ്പൂർ ഹജ് എംബാർക്കേഷൻ പോയിന്‍റായി പുനഃസ്ഥാപിക്കാനമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16