പന്നിയങ്കരയിൽ പ്രതിഷേധം ശക്തം; പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല
ഇന്ന് രാവിലെ മുതൽ ടോൾ പിരിക്കാനായിരുന്നു തീരുമാനം
പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല. പ്രതിഷേധത്തെ തുടർന്നാണ് കരാർ കമ്പനിയുടെ പിന്മാറ്റം. കരാർ കമ്പനി ഉദ്യോഗസ്ഥരുമായി രാഷ്ട്രീയ നേതാക്കൾ ചർച്ച നടത്തി. പ്രദേശവാസികളിൽ നിന്നും ടോൾ പിരിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐഎം പറഞ്ഞു.
രാവിലെ 9 മുതൽ ടോൾ പിരിക്കും എന്നാണ് കരാർ കമ്പനി അറിയിച്ചത്. ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് പ്രദേശവാസികളും പറഞ്ഞു. നേരത്തെ വാഹനത്തിൻറെ ആർസി ബുക്ക് കാണിച്ചാൽ പ്രദേശത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു ഇന്നത്തെ തീരുമാനം.
Next Story
Adjust Story Font
16