Quantcast

ഗൂഢാലോചന കേസ്: അറസ്റ്റ് പ്രതീക്ഷിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് സരിത്ത്

തിങ്കളാഴ്ച ഹാജരാകാൻ സ്വപ്നക്ക് നോട്ടീസ്

MediaOne Logo

Web Desk

  • Published:

    24 Jun 2022 7:54 AM GMT

ഗൂഢാലോചന കേസ്: അറസ്റ്റ് പ്രതീക്ഷിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് സരിത്ത്
X

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചന കേസിൽ പി.എസ് സരിത്തിനെ പ്രത്യേക അന്വേഷണ സംഘം പ്രതി ചേർത്തേക്കും. എറണാകുളം പൊലീസ് ക്ലബിൽ സരിത്തിനെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് പ്രതീക്ഷിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് സരിത്ത് മീഡിയവണിനോട് പറഞ്ഞു .

മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷും പി.സി ജോർജുമാണ് പ്രതികൾ. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ പി.എസ് സരിത്തിനേയും ക്രൈം നന്ദകുമാറിനെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം . ഇന്നലെ ചോദ്യം ചെയ്ത് വിട്ടയിച്ച സരിത്തിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിയേയും കുടുംബത്തേയും തന്നെയും അപകകീർത്തിപെടുത്തിയെന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ കെ.ടി ജലീൽ നൽകിയ പരാതി .

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി, എസ്.മധുസൂദനന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതേ കേസിൽ തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപെട്ട് സ്വപ്ന സുരേഷിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഹാജരാകണോയെന്ന കാര്യത്തിൽ സ്വപ്ന തീരുമാനമെടുക്കുക.

TAGS :

Next Story