പി.എസ്.സി കോഴ ആരോപണം: കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി സി.പി.എം നേതൃത്വം
പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്നും വിമർശനം
കോഴിക്കോട്: പി.എസ്.സി നിയമനം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോഴിക്കോട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി സി.പി.എം സംസ്ഥാന നേതൃത്വം. കോഴ ആരോപണവുമായി ബന്ധപ്പെട്ട പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി പരാതി കൊടുത്തിട്ടും ഗൗരവം കാണിച്ചില്ലെന്നും സംസ്ഥാന നേതൃത്വം വിമർശിച്ചു. ജില്ല കേന്ദ്രീകരിച്ച് കോക്കസ് പ്രവർത്തിക്കുന്നു എന്നതിലും മൗനം പാലിച്ചത് ഗുരുതര വീഴ്ച്ചയാണെന്നും വിമർശനമുണ്ടായി.
വിഷയത്തിൽ ടൗൺ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിരുന്നു. പ്രമോദ് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പാർട്ടിക്ക് ലഭിച്ചതായാണ് സൂചന. പണം തിരികെ നൽകിയെങ്കിലും പ്രമോദിനെതിരെ നടപടി ഉണ്ടാകും. ഇന്ന് ചേർന്ന ജില്ല സെക്രട്ടറിയേറ്റ് പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ചചെയ്തു. പ്രമോദ് കോട്ടൂളി കോഴ ചോദിക്കുന്ന ശബ്ദരേഖ തെളിവായി ലഭിച്ചതായാണ് സൂചന.
Adjust Story Font
16