90% ചോദ്യവും ഗൈഡിൽനിന്ന് പകർത്തി; പ്ലംബർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ പി.എസ്.സി റദ്ദാക്കി
പുതുക്കിയ പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: പ്ലംബർ പോസ്റ്റിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷ റദ്ദാക്കി. മാർച്ച് നാലിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ഒരു ഗൈഡിൽ നിന്ന് പകർത്തിയതാണെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്പെക്ടർ അഥവാ പ്ലംബറുടെ പോസ്റ്റിലേക്ക് നടത്തിയ പരീക്ഷയിലാണ് ചോദ്യങ്ങൾ കോപ്പി പേസ്റ്റ് ചെയ്തത്. 2019ൽ ഇറങ്ങിയ 'പ്ലംബർ തിയറി' എന്ന പുസ്തകത്തിൽ നിന്നാണ് നൂറിൽ 96 ചോദ്യങ്ങളുo പകർത്തിയത് എന്ന് തെളിവ് സഹിതം മീഡിയവൺ കണ്ടെത്തി.
മീഡിയവൺ വാർത്തക്ക് പിന്നാലെ ഉദ്യോഗാർത്ഥികൾ പരാതിയുമായി പി.എസ്.സി യെ സമീപിച്ചു. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കാൻ പി.എസ്.സി തീരുമാനിച്ചത്. ആഭ്യന്തര അന്വേഷണത്തിലും ചോദ്യങ്ങൾ ഒരു പുസ്തകത്തിൽ നിന്നുള്ളവയാണെന്ന് സ്ഥിരീകരിച്ചു. സുതാര്യത ഉറപ്പാക്കാൻ രഹസ്യമായാണ് പി.എസ്.സി ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത്. അതിനാൽ പരീക്ഷ നടന്ന ശേഷം മാത്രമേ ഇത്തരം ക്രമക്കേടുകൾ അറിയാൻ അറിയാൻ കഴിയൂ എന്നാണ് പി.എസ്.സിയുടെ വിശദീകരണം. ചോദ്യപേപ്പർ തയ്യാറാക്കിയവരെക്കുറിച്ചും പി.എസ്.സി വിശദമായി അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16