Quantcast

പിഎസ്‌സി റാങ്ക്‌ലിസ്റ്റ്: കാലാവധി നീട്ടണമെന്ന ആവശ്യം പ്രതിപക്ഷം സഭയിലുന്നയിക്കും

നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

MediaOne Logo

Web Desk

  • Published:

    2 Aug 2021 1:43 AM GMT

പിഎസ്‌സി റാങ്ക്‌ലിസ്റ്റ്: കാലാവധി നീട്ടണമെന്ന ആവശ്യം പ്രതിപക്ഷം സഭയിലുന്നയിക്കും
X

ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് സഭയിലുന്നയിക്കും. വിഷയം ചർച്ച ചെയ്യാനുള്ള പിഎസ്‌സി യോഗവും ഇന്ന് ചേരുന്നുണ്ട്.

ലാസ്റ്റ് ഗ്രേഡ് റാങ്ക്‌ലിസ്റ്റ് നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കുക. ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ലെന്ന നിലപാട് മുഖ്യമന്ത്രി സഭയിൽ ആവർത്തിക്കാനാണ് സാധ്യത. പ്ലസ് വൺ പ്രവേശനത്തിലെ ആശങ്ക പരിഹരിക്കണമെന്ന ശ്രദ്ധക്ഷണിക്കൽ എംകെ മുനീർ അവതരിപ്പിക്കും. പൊതുമരാമത്ത്, ടൂറിസം, തുറമുഖ വകുപ്പുകളുടെ ധനാഭ്യർത്ഥനയാണ് ഇന്ന് നടക്കുക.

നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. അഹമ്മദ് ദേവർകോവിൽ മറുപടി പറയാനുള്ളതുകൊണ്ട് ഐഎൻഎല്ലുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉയർത്തിയേക്കും.

TAGS :

Next Story