Quantcast

ജനകീയ പ്രതിഷേധം ശക്തം; കായംകുളം ദേശീയപാതയിൽ അടിപ്പാത നിർമാണം നിർത്തിവെച്ചു

മേൽപാത ആവശ്യപ്പെട്ടുള്ള നിവേദനങ്ങളിൽ അന്തിമ തീരുമാനമാകും വരെ നിർമാണം നടത്തില്ലെന്നാണ് കരാർ കമ്പനിയുടെ ഉറപ്പ്

MediaOne Logo

Web Desk

  • Published:

    22 Sep 2023 4:00 AM GMT

ജനകീയ പ്രതിഷേധം ശക്തം; കായംകുളം ദേശീയപാതയിൽ അടിപ്പാത നിർമാണം നിർത്തിവെച്ചു
X

ആലപ്പുഴ: ആലപ്പുഴയിൽ ദേശീയ പാത വികസനത്തിന്റെ ഭാഗമായി മേൽപ്പാതാ വേണമെന്ന ആവശ്യത്തിൽ തീരുമാനമാകും വരെ അടിപ്പാത നിർമാണം നിർത്തി. കായംകുളം ദേശീയ പാതയിലാണ് ജനകീയ പ്രതിഷേധത്തെ തുടർന്ന് അടിപ്പാത നിർമാണം നിർത്തിവച്ചത്. മേൽപാത ആവശ്യപ്പെട്ടുള്ള നിവേദനങ്ങളിൽ അന്തിമ തീരുമാനമാകും വരെ നിർമാണം നടത്തില്ലെന്നാണ് കരാർ കമ്പനിയുടെ ഉറപ്പ്.

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കായംകുളം നഗരത്തെ രണ്ടായി വിഭജിക്കുന്ന തരത്തിലുള്ള അശാസ്ത്രീയ റോഡ് നിർമ്മാണം ഒഴിവാക്കി നഗരത്തിൽ തൂണുകളിൽ മേൽപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാളുകളായി സമരം നടത്തി വരികയാണ്.

സമരങ്ങളെ തുടർന്ന് എം.പിമാരും മറ്റ് ജനപ്രതിനിധികളും കേന്ദ്ര സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. മേൽപ്പാലം സംബന്ധിച്ച് ദേശീയപാത വിഭാഗം മേഖലാ ഓഫീസർ സമരസമിതിക്ക് ഉറപ്പും നൽകിയതാണ്. എന്നാൽ ഉറപ്പുകളെല്ലാം ലംഘിച്ച് മേൽപാതക്ക് പകരം അടിപ്പാതയുടെ നിർമാണം ആരംഭിച്ചതോടെ സമര സമിതി പ്രതിഷേധവുമായി രംഗത്ത് വന്നു.

പ്രതിഷേധം ശക്തമായതോടെ കായംകുളം കെ.എസ്.ആർ.ടി.സിക്ക് സമീപം ആരംഭിച്ച അടിപ്പാത നിർമാണം നിർത്തിവച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും കേന്ദ്ര സർക്കാർ ഇടപെടലും പരിഗണിച്ചുള്ള തീരുമാനമാകും വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് സമരസമിതി കരാർ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. കായംകുളത്തെ പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു സമരം.

TAGS :

Next Story