Quantcast

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്ക് തിരിച്ചടി

കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹര്‍ജികള്‍ കോടതി തള്ളി

MediaOne Logo

Web Desk

  • Updated:

    2024-04-05 11:54:35.0

Published:

5 April 2024 11:18 AM GMT

suresh gopi
X

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹര്‍ജികള്‍ കോടതി തള്ളി. വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ രണ്ട് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നതായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.

2010, 2016 വര്‍ഷങ്ങളില്‍ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു എന്നതായിരുന്നു കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങല്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കും. അതേസമയം കേസില്‍ സുരേഷ് ഗോപി മുന്‍പ് ജാമ്യം നേടിയിരുന്നു.


TAGS :

Next Story