സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്ട്രേഷൻ കേസില്‍ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും
കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം എ.സി.ജെ.എം കോടതി തള്ളിയിരുന്നു
സുരേഷ് ഗോപി
കൊച്ചി: സുരേഷ് ഗോപിക്കെതിരായ പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് കേസ്. 2010, 2016 വർഷങ്ങളിൽ രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്.
പുതുച്ചേരിയിലെ ചാവടി കാർത്തിക അപ്പാർട്ട്മെന്റിൽ താമസിക്കുന്നുവെന്ന് വ്യാജവിലാസം കാണിച്ചാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ സുരേഷ് ഗോപി നടത്തിയിരുന്നത്. വ്യാജ വാഹന രജിസ്ട്രേഷനിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.
കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം എ.സി.ജെ.എം കോടതി തള്ളിയിരുന്നു.
Summary: Trial proceedings in the Puducherry vehicle registration case against Suresh Gopi to begin today
Next Story
Adjust Story Font
16