പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കൂടുതൽ പേരെ അറസ്റ്റ് ചെയ്യാന്‍ ഇ.ഡി നീക്കം
മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിനെയും ബാങ്ക് മുന്‍ സെക്രട്ടറി രമാദേവിയെയും ഇ.ഡി അറസ്റ്റ് ചെയ്തേക്കും
വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ കൂടുതല്‍ അറസ്റ്റിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ്. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിനെയും ബാങ്ക് മുന്‍ സെക്രട്ടറി രമാദേവിയെയും ഇ.ഡി അറസ്റ്റ് ചെയ്തേക്കും. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജീവന്‍ കൊല്ലപ്പള്ളി ഇ.ഡി കസ്റ്റഡിയില്‍ തുടരുകയാണ്.
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയതത്. ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റ്ർ ചെയത് കേസിലെ പ്രധാനിയായ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവന്‍. സജീവനെ ചോദ്യം ചെയ്തതിലൂടെ തട്ടിപ്പില്‍ കെ.കെ എബ്രഹാമിന്റെ പങ്കിനുള്ള തെളിവ് ഇ.ഡിക്ക് ലഭിച്ചതയാണ് സൂചന.
കെ.കെ എബ്രഹാമിനെ ഇ .ഡി വൈകാതെ അറസ്ററ് ചെയ്തേക്കും. തട്ടിപ്പിന് ഒത്താശ ചെയ്ത പുല്‍പ്പള്ളി ബാങ്കിലെ മുന്‍ സെക്രട്ടറി രമാദേവിയെയും അറസ്റ്റ് ചെയ്യാന്‍ ഇ.ഡി ആലോചിക്കുന്നുണ്ട്. ബാങ്കില്‍ ഒന്നും രണ്ടും ലക്ഷം രൂപ വായ്പ എടുത്തവരുടെ രേഖ തരപ്പെടുത്തി 25 ലക്ഷം രൂപയും അതിലധികവും വായ്പ എടുത്ത് പ്രതികള്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ആകെ എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിലയിരുത്തല്‍. ഇങ്ങനെയുള്ള കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
Adjust Story Font
16