Quantcast

ശിക്ഷാ നടപടിയൊക്കെ എന്ത്? നാല് ദിവസം കൊണ്ട് ഇഷ്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി എം.വി.ഡി ഉദ്യോഗസ്ഥർ

പണിഷ്മെന്റ് ട്രാൻസ്ഫർ ലഭിച്ച മലപ്പുറത്തെ വിവിധ സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ ദിവസങ്ങള്‍ക്കകമാണ് മലപ്പുറത്തേക്ക് തന്നെ തിരിച്ചെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2024-01-04 03:27:33.0

Published:

4 Jan 2024 2:30 AM GMT

MVD Kerala
X

മലപ്പുറം: മോട്ടോർ വാഹന വകുപ്പിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെട്ട് 'പണിഷ്മെന്റ് ട്രാൻസ്ഫർ' ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥർ ദിവസങ്ങൾക്കകം ഇഷ്ട സ്ഥലങ്ങളിലേക്ക് തിരിച്ചെത്തുന്നു. പണിഷ്മെന്റ് ട്രാൻസ്ഫർ ലഭിച്ച മലപ്പുറത്തെ വിവിധ സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ ദിവസങ്ങള്‍ക്കകമാണ് മലപ്പുറത്തേക്ക് തന്നെ തിരിച്ചെത്തിയത്.

വാഹനങ്ങളുടെ ഫിറ്റ്നസ് നൽകുന്നതിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയ മലപ്പുറം തിരുരങ്ങടി സബ് ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പണിഷ്മെന്റായാണ് തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ നൽകിയത്. ട്രാൻസ്ഫർ ഉത്തരവിറങ്ങിയത് 2023 മെയ് 5ന്. എന്നാൽ ഇതേ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തന്നെ 9.5.2023നു മലപ്പുറം എൻഫോസ്‌മെന്റിൽ തന്നെ ജോലിയില്‍ പ്രവേശിച്ചു.

അതായത് പണിഷ്മെന്റ് ട്രാൻസ്ഫർ വെറും നാല് ദിവസത്തേക്ക് മാത്രം. ട്രാൻസ്ഫർ ആയ തിരുവനന്തപുരത്ത് ജോയിൻ ചെയ്യുക പോലും ചെയ്യാതെ ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് വെറും നാല് ദിവസം കൊണ്ട് ഈ ഉദ്യോഗസ്ഥന്‍ ഇഷ്ടപ്പെട്ട സ്ഥലത്തേക്കു തന്നെ തിരിച്ചെത്തി.

ഇടുക്കിയിലേക്കും പത്തനംതിട്ടയിലേക്കും സ്ഥലംമാറ്റം ലഭിച്ച കൊണ്ടോട്ടി സബ് ആർ.ടി ഓഫീസുകളിലെ ഉദ്യോഗസ്ഥരും രണ്ടുമാസത്തിനുള്ളിൽ തന്നെ അവരും ഇഷ്ടസ്ഥലമായ മലപ്പുറത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Watch Video Report


TAGS :

Next Story