Quantcast

‘നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടു’: വെള്ളാപ്പള്ളിക്കെതിരെ പുന്നല ശ്രീകുമാർ

‘സമൂഹത്തിൽ സ്പർദ്ധയുളവാക്കുന്ന പരാമർശങ്ങളാണ് സമിതി ഭാരവാഹികളിൽനിന്നും ഉണ്ടാകുന്നത്’

MediaOne Logo

Web Desk

  • Published:

    18 Jun 2024 4:48 PM GMT

vellappally nadesan and Punnala Sreekumar
X

തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ജീർണതകൾ നിറഞ്ഞ ഭൂതകാലത്തെ മാനവികതയിലേക്കും സമത്വാധിഷ്ഠിത സാമൂഹ്യക്രമത്തിലേക്കും നയിച്ച പ്രക്രിയയാണ് നവോത്ഥാനം.

അതിന്റെ തുടർച്ചതേടി സംസ്ഥാന സർക്കാരിന്റെ പിന്തുണയോടുകൂടി രൂപീകരിച്ചതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി. സമൂഹത്തിൽ സ്പർദ്ധയുളവാക്കുന്ന പരാമർശങ്ങളാണ് ഇപ്പോൾ സമിതി ഭാരവാഹികളിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാടിന്റെ സൗഹാർദ്ദപരമായ അന്തരീക്ഷത്തെ ഹനിക്കുന്ന ഇത്തരം പ്രവൃത്തി നിലവിലുള്ള സമിതിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നതാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന് നവോത്ഥാന സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ സ്ഥാനം ഹുസൈൻ മടവൂർ രാജിവെക്കുകയുണ്ടായി. വെള്ളാപ്പള്ളി പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കൂടുതൽ വർഗീയ പരാമർശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നു. കൂടാതെ ഹുസൈൻ മടവൂരിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

TAGS :

Next Story