പുറക്കാട് വാഹനാപകടം: പരിക്കേറ്റ സ്ത്രീയും മരിച്ചു
വിനീതയുടെ ഭര്‍ത്താവ് സുദേവും മകന്‍ ആദി ദേവും അപകടത്തില്‍ മരിച്ചിരുന്നു
ആലപ്പുഴ: പുറക്കാട് വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയും മരിച്ചു. പൂന്തല സ്വദേശി 36 കാരിയായ വിനീതയാണ് മരിച്ചത്. വിനീതയുടെ ഭര്‍ത്താവ് സുദേവും മകന്‍ ആദി ദേവും അപകടത്തില്‍ മരിച്ചിരുന്നു. രാവിലെ പുറക്കാട് എസ്എന്‍എം സ്‌കൂളിന് മുന്നിലായിരുന്നു അപകടം. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു കുടുംബം. റോഡ് മുറിച്ചുകടന്ന കാല്‍നടയാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിച്ച ബൈക്ക് നിയന്ത്രണം തെറ്റി ടാങ്കര്‍ ലോറിയില്‍ തട്ടിമറിഞ്ഞാണ് അപകടം.
Next Story
Adjust Story Font
16