Quantcast

നേപ്പാളിൽ അവിശ്വാസത്തിൽ തോറ്റ് പ്രചണ്ഡ; കെ. പി. ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും

275 അംഗ പാർലമെൻ്റിൽ 63 പേർ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്

MediaOne Logo

Web Desk

  • Updated:

    2024-07-12 16:40:33.0

Published:

12 July 2024 1:52 PM GMT

Pushpa kamal dahal prachanda
X

ഡൽഹി: നേപ്പാളിൽ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡ പുറത്തായി. പാർലമെന്റിൽ നേപ്പാളി കോൺഗ്രസും, കമ്യൂണിസ്‌റ്റ് പാർട്ടി ഓഫ് നേപ്പാൾ- യുണൈറ്റഡ് മാർക്‌സിസ്‌റ്റ്‌ ലെനിനിസ്‌റ്റും കൈ കോർത്തതോടെയാണ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ പരാജയപ്പെട്ടത്.

275 അംഗ പാർലമെൻ്റിൽ 63 പേർ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്. 194 പേർ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്‌തപ്പോൾ ഒരംഗം വിട്ടുനിന്നു. സിപിഎൻ- യുഎംഎൽ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ കെ. പി. ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും.

TAGS :

Next Story