'പുഷ്പനെ ഓർമ്മയുണ്ട്, ആ സമരത്തിൽ പങ്കെടുത്തവരാണ് ഞങ്ങളും'; കെ.എൻ. ബാലഗോപാൽ
കുട്ടികളെല്ലാം വിദേശത്തേക്ക് പോകുന്നതിന് പരിഹാരം വേണമെന്നും കാലം മാറുമ്പോൾ ആ കാലത്തെ മനസിലാക്കണമെന്നും കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: വിദേശ സർവകലാശാല നയമായി എടുത്തിട്ടില്ലെന്നും ചർച്ചകൾ വേണമെന്നാണ് പറഞ്ഞത്, ചർച്ചകൾ പോലും പാടില്ലെന്നത് ശരിയല്ലെന്നും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. പുഷ്പനെ ഓർമ്മയുണ്ടെന്നും ആ സമരത്തിൽ പങ്കെടുത്തവരാണ് തങ്ങൾ എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പാർട്ടി നയം അല്ലന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് പാർട്ടി നിലപാടാണെന്നും സർക്കാർ ആണ് ചർച്ച മുന്നോട്ട് വെച്ചതെന്നും മന്ത്രി.
'നാൽപത് വർഷം മുൻപ് ട്രാക്ടറിനെതിരെ സമരം ചെയ്തിട്ടുണ്ട്, അന്ന് പത്ത് മൂവ്വായിരം തൊഴിലാളികൾ ജോലിക്ക് നിൽക്കുമ്പോൾ യന്ത്രമെന്തിനെന്നായിരുന്നു ചോദ്യം. പക്ഷെ ഇന്നങ്ങനെയല്ല , അന്യസംസ്ഥാനങ്ങളിൽ നിന്നാണ് തൊഴിലാളികൾ വരുന്നത്. കാലം മാറുന്നത് മനസിലാക്കണം. കുട്ടികളെല്ലാം പുറത്തേക്ക് പോകുകയാണ്, അതിന് പരിഹാരം വേണം. കാലം മാറുമ്പോൾ ആ കാലത്തെ മനസിലാക്കണം'; കെ.എൻ. ബാലഗോപാൽ.
Next Story
Adjust Story Font
16