Quantcast

ജെയ്‌ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു; എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെഷൻ ഇന്ന് വൈകിട്ട്

യു.ഡി.എഫ്‌. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും നാളെ നാമനിർദേശപത്രിക നൽകും

MediaOne Logo

Web Desk

  • Updated:

    2023-08-16 08:00:42.0

Published:

16 Aug 2023 6:17 AM GMT

jaick c thomas
X

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പത്രിക സമർപ്പിച്ചു. സിപിഎം കോട്ടയം ജില്ലാ ഓഫീസിൽ നിന്ന് പ്രകടനമായാണ് വരണാധികാരിയുടെ ഓഫീസിലേക്ക് പോയത്. വരണാധികാരി കോട്ടയം RDO വിനോദ് രാജ് മുമ്പാകെ ജെയ്ക്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു.

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖ നേതാക്കളും ജെയ്ക്കിനെ അനുഗമിക്കുന്നുണ്ട്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിന് കെട്ടിവെക്കാനുള്ള പണം നൽകിയത്.

അതേസമയം,എൽ.ഡി.എഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട്‌ നാലിന്‌ മണർകാട്‌ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം.പി, പി സി ചാക്കോ, ഡോ. വർഗീസ് ജോർജ്, ഡോ. കെ.സി. ജോസഫ്, മാത്യു ടി തോമസ് എം.എൽ.എ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.ബി. പ്രേംജിത്ത്, ബിനോയ് ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.

യു.ഡി.എഫ്‌. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും നാളെ നാമനിർദേശപത്രിക നൽകും. ഇരുവരും രാവിലെ 11.30-ന്‌ പാമ്പാടി ബി.ഡി.ഒ. മുൻപാകെയാണ് പത്രിക സമർപ്പിക്കുക.

TAGS :

Next Story