Quantcast

'സ്വന്തം മണ്ഡലത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും മുഖ്യമന്ത്രി ചെയ്‌തിട്ടില്ല, എന്നിട്ടാണ് പുതുപ്പള്ളി വികസനത്തെ കുറിച്ച് പറയുന്നത്'; കെ. സുധാകരൻ

ജനങ്ങൾക്ക് വേണ്ടാത്ത മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തിലുള്ളതെന്നും സുധാകരന്‍

MediaOne Logo

Web Desk

  • Updated:

    1 Sep 2023 3:25 AM

Published:

1 Sep 2023 3:16 AM

puthuppally by election
X

കോട്ടയം: സ്വന്തം മണ്ഡലത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളി വികസനത്തെ കുറിച്ച് പറയുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. 'എന്റെ മണ്ഡലത്തിൽ ഞാൻ ഇത്രയൊക്കെ വികസനം ചെയ്തിട്ടുണ്ടെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ? പുതുപ്പള്ളിയിൽ ഒരു.എം.എൽ.എക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്..' സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു.

ജനങ്ങളുടെ ഇടയിൽ ഞങ്ങൾക്ക് വലിയ അംഗീകാരമുണ്ട്. പഴയ പുതുപ്പള്ളിയല്ല ഇത്, പുതിയ പുതുപ്പള്ളിയാണ്. കേരളത്തിലെ ഇടതുസർക്കാറിന്റെ ഭരണം മാത്രം മതി യു.ഡി.എഫിന് വോട്ട് ചെയ്യാൻ. എന്ത് കണ്ടിട്ടാണ്, എന്ത് ചെയ്തിട്ടാണ് ജനങ്ങൾ ഇടതുപക്ഷത്തിന് വേണ്ടി വോട്ട് ചെയ്യേണ്ടതെന്നും സുധാകരൻ ചോദിച്ചു.

'കേന്ദ്രസർക്കാറിന്റെ ഫണ്ടും ഖജനാവിന്റെ പണവും ധൂർത്തടിച്ച് നാട് കുട്ടിച്ചോറാക്കിയ മാറ്റിയ സർക്കാറിന് വേണ്ടി ആരാണ് വോട്ട് ചെയ്യുക. സിപിഎമ്മുകാർ പോലും വോട്ടു ചെയ്യില്ല. ജനങ്ങൾക്ക് വേണ്ടാത്ത മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തിലുള്ളത്. പുതുപ്പള്ളിയിൽ യു.ഡി.എഫിന് അത്ഭുതകരമായ ഭൂരിപക്ഷം നേടാൻ സംസ്ഥാന സർക്കാരിൻ്റെ ചെയ്തികൾ മാത്രം മതി'.. കെ.സുധാകരൻ പറഞ്ഞു.


TAGS :

Next Story