പുത്തൂർ സഹകരണ ബാങ്ക് അഴിമതി: രണ്ടുപേർക്ക് മൂന്നു വർഷം കഠിനതടവ്
സ്ഥിരനിക്ഷേപകർക്ക് ബാഗുകൾ വിതരണം ചെയ്യാനെന്ന പേരിൽ ബാങ്കിൽനിന്നു പണം തട്ടിയ കേസിലാണ് തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്
തൃശൂർ: പുത്തൂർ സഹകരണ ബാങ്ക് അഴിമതിക്കേസിൽ രണ്ടുപേർക്ക് മൂന്നുവർഷം കഠിനതടവ് വിധിച്ച് വിജിലൻസ് കോടതി. ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയരക്ടർ ബോർഡ് അംഗമായിരുന്ന ഓമനാ ജോൺ എന്നിവർക്കാണു ശിക്ഷ വിധിച്ചത്. തൃശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
സ്ഥിരനിക്ഷേപകർക്ക് ബാഗുകൾ വിതരണം ചെയ്യാനെന്ന പേരിൽ ബാങ്കിൽനിന്നു പണം തട്ടിയ കേസിലാണു നടപടി. സമ്മാനം നൽകുന്നതിന്റെ ഭാഗമായി വൗച്ചറുകളിൽ തിരിമറി നടത്തിയെന്നും 88,000 രൂപ അപഹരിച്ചെന്നുമാണ് കേസ്. 2002-2003 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
പുരുഷോത്തമനും ഓമനാ ജോണും 3,30,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Summary: Three years rigorous imprisonment for two persons in the Puthur Co-operative Bank corruption case
Next Story
Adjust Story Font
16