പി.വി അൻവറിന് യുഡിഎഫിന്റെ മലയോര ജാഥയില്‍ പങ്കെടുക്കാന്‍ അനുമതി
നാളെ നിലമ്പൂരില്‍ നടക്കുന്ന മലയോര ജാഥ പരിപാടിയിലാണ് പി.വി അന്‍വർ പങ്കെടുക്കുക

കോഴിക്കോട്: പി.വി അൻവറിന് യുഡിഎഫിന്റെ മലയോര ജാഥയില്‍ പങ്കെടുക്കാന്‍ അനുമതി. ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം പ്രതിപക്ഷനേതാവാണ് തീരുമാനം അറിയിച്ചത്. നാളെ നിലമ്പൂരില്‍ നടക്കുന്ന മലയോര ജാഥ പരിപാടിയിലാണ് പി.വി അന്‍വർ പങ്കെടുക്കുക.
ഇതാദ്യമായിട്ടാണ് യുഡിഎഫിന്റെ ഒരു പരിപാടിയില്‍ പി.വി അന്‍വർ പങ്കെടുക്കുന്നത്. അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തിന്റെ ആദ്യ പടിയാകും ജാഥയിലെ പങ്കാളിത്തമെന്നാണ് സൂചന.
Next Story
Adjust Story Font
16