Quantcast

വനംവകുപ്പ് ഓഫീസ് ആക്രമണം: പി.വി അൻവർ അറസ്റ്റിൽ

വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2025-01-05 17:01:39.0

Published:

5 Jan 2025 4:05 PM GMT

Move to arrest PV Anvar
X

മലപ്പുറം: നിലമ്പൂരിൽ വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ പി.വി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് മലപ്പുറം എസ്പി നിലമ്പൂരിലെത്തിയിരുന്നു.

അൻവറിനെ വൈദ്യ പരിശോധനയ്ക്കായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജറാക്കും.

വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. പി.വി അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. പിഡിപിപി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ പ്രവർത്തകർ വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.

അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റിന് പിന്നിൽ പിണറായി വിജയനും പി. ശശിയുമാണ്. നിയമത്തിന് മുന്നിൽ കീഴടങ്ങുകയാണ്. പോരാട്ടം തുടരുമെന്നും അൻവർ വ്യക്തമാക്കി.

TAGS :

Next Story