അഞ്ച് പൈസ മോദി സര്‍ക്കാര്‍ തരില്ലെന്ന് പറഞ്ഞപ്പോള്‍ കെ.പി.സി.സി ഓഫീസിലും പാണക്കാടും ബിരിയാണി വെച്ചുകൊടുത്തവരാണ് പ്രതിപക്ഷം: പി.വി അന്‍വര്‍
പ്രതിപക്ഷത്തിന് മാത്രമല്ല സര്‍ക്കാറിനെ താറടിച്ചുകാണിക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് കൂടിയുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പി.വി അന്‍വര്‍ പറഞ്ഞു
ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ച് പൈസ തരില്ലെന്ന് പറഞ്ഞപ്പോള്‍ കെ.പി.സി.സി ഓഫീസിലും പാണക്കാടും ബിരിയാണി വെച്ചുകൊടുത്തവരാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. നിയമസഭയില്‍ നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ ഗവണ്‍മെന്റ് നല്‍കാമെന്ന് പറഞ്ഞ സഹായം വാങ്ങാന്‍ പാടില്ലെന്ന് പറഞ്ഞവരാണ് പ്രതിപക്ഷത്തുള്ളത്. സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷത്തിന് മാത്രമല്ല സര്‍ക്കാറിനെ താറടിച്ചുകാണിക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്ക് കൂടിയുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
മുസ്‌ലിം ലീഗിനെതിരെയും അന്‍വര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ലീഗ് സമുദായത്തെ ഭിന്നിപ്പിക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചു. സുന്നികളെയും മുജാഹിദുകളെയും 16 കഷ്ണങ്ങളാക്കിയത് ലീഗാണ്. ജിഫ്രി തങ്ങള്‍ സര്‍ക്കാറിന്റെ ഏതെങ്കിലും നടപടികളെ പ്രശംസിച്ചാല്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.
ഇ.അഹമ്മദിന്റെ മരണത്തെ കുറിച്ച് വ്യക്തത വരുത്താന്‍ ഏന്ത് നടപടിയാണ് ലീഗ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാവാതിരുന്നത് മോദിജിയെ ഭയമുള്ളതുകൊണ്ടാണ്. ഇതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയെ കാവിപുതപ്പിച്ച ഫോട്ടോ എം.ഉമ്മര്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതെന്നും അന്‍വര്‍ ആരോപിച്ചു.
Adjust Story Font
16