Quantcast

മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ

ജനങ്ങൾക്കൊപ്പമാണെന്ന് സൂചന നൽകുന്നതാണ് പുതിയ ഫോട്ടോ.

MediaOne Logo

Web Desk

  • Updated:

    2024-09-23 00:54:19.0

Published:

23 Sep 2024 12:53 AM GMT

PV Anvar changed facebook cover photo
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ എംഎൽഎ. ജനങ്ങൾക്കൊപ്പമാണെന്ന് സൂചന നൽകുന്നതാണ് പുതിയ ഫോട്ടോ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നിർദേശത്തിന് പിന്നാലെ താൽക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായി അൻവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരും നടക്കാത്ത വഴികളിലൂടെ നടന്ന് പാർട്ടി പ്രവർത്തകരെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നതായും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടിയേയും ഇടതുപക്ഷ പ്രവർത്തകരെയും ചേർത്തു നിർത്തി പോരാട്ടം തുടരനാണ് അൻവറിൻ്റെ തീരുമാനം. പാർട്ടിയിൽ നിന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസം. താൻ നൽകിയ പരാതികളിൽ പരിഹാരം ഉണ്ടാകുമെന്നാണ് വിശ്വാസം, അതിനാൽ താൽക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായി അൻവർ അറിയിച്ചു.

ഈ മാസം 30നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കുക . അതിൻ്റെ വിശദാംശങ്ങൾ ലഭിച്ച ശേഷമായിരിക്കും പി.വി അൻവർ പരസ്യപ്രസ്താവന നടത്തുക. മുഖ്യമന്ത്രിയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശമില്ല. എല്ലാത്തിനും മുകളിൽ പാർട്ടിയാണെന്നും, ചാപ്പയടിയും മുൻവിധികളും ഇല്ലാതെ പാർട്ടി അന്വേഷിക്കുമെന്നതും മുഖ്യമന്ത്രിയുടെ നിലപാടുകളോടുള്ള അൻവറിൻ്റെ അതൃപ്ത്തി വ്യക്തമാക്കുന്നതാണ് . ശശിക്ക് എതിരെ ഒരു പരിശോധനയും ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താൻ നൽകിയ പരാതിയിൽ സമയബന്ധിതമായ പരിശോധനകൾ പാർട്ടി നടത്തുമെന്ന് അൻവർ പറയുന്നു.

കുറ്റരോപിതർ തൽസ്ഥാനത്ത് തുടരുന്നതിലെ വിയോജിപ്പും അൻവർ മറച്ചു വെച്ചില്ല . താൻ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നും പുറകോട്ട് പോകില്ലെന്ന് അൻവർ പറയുന്നു. തെളിവ് സഹിതം നൽകിയ പരാതികൾ സിപിഎം എന്ന പാർട്ടിയും , ഇടതുപക്ഷ സർക്കാറും തള്ളി കളഞ്ഞാൽ അൻവർ കൂടുതൽ ആരോപണങ്ങളുമായി തിരിച്ചുവരാനാണ് സാധ്യത.

TAGS :

Next Story