Quantcast

'സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാർ'; ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ

ഡിഎംകെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-10-05 10:44:58.0

Published:

5 Oct 2024 10:42 AM GMT

PV Anvar MLA met DMK Leaders
X

മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞ പി.വി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചു. പി.വി അൻവർ ചെന്നൈയിൽ എത്തിയാണ് നേതാക്കളെ കണ്ടത്.

നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അൻവർ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ കേരളാ ഡിഎംകെ നേതാക്കൾ അ്ൻവറിനെ കണ്ടിരുന്നു. അൻവറിന്റെ മകൻ റിസ്‌വാൻ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ കണ്ടു. ഇതിന് പിന്നാലെയാണ് അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളെ കണ്ടത്.

അൻവർ ഡിഎംകെയിൽ ചേരുമോ അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെ മുന്നണിയിൽ ചേരുമോ എന്നതാണ് ഇനി അറിയാനുള്ളത്. നിലവിൽ സിപിഎം ബന്ധം അവസാനിപ്പിച്ച അൻവർ ഒരു മുന്നണിയുടെയും ഭാ​ഗമല്ല. കോൺ​ഗ്രസിലോ ലീ​ഗിലോ ചേരുന്നതിനെക്കാൾ കൂടുതൽ സ്വതന്ത്രമായി നിൽക്കാനാണ് അൻവർ ആ​ഗ്രഹിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായി എം.കെ സ്റ്റാലിന് കരുത്തനായ നേതാവ് എന്ന പ്രതിച്ഛായ കേരളത്തിലുണ്ട്. ശക്തമായ സംഘ്പരിവാർ വിരുദ്ധ നിലപാടുള്ള നേതാവുമാണ് സ്റ്റാലിൻ. ഇത് രണ്ടും പുതിയ രാഷ്ട്രീയ നീക്കത്തിൽ ​ഗുണകരമാവുമെന്നാണ് അൻവറിന്റെ വിലയിരുത്തൽ.

TAGS :

Next Story