Quantcast

ഡിജിപിയെ കണ്ട് പി.വി അൻവർ; അജിത് കുമാറിനെതിരായ തെളിവുകൾ കൈമാറിയെന്ന് എംഎല്‍എ

'തെളിവുകളുമായി വരേണ്ടവർ ഭയപ്പാടിലാണ്. കൂടുതൽ തെളിവുകൾ കിട്ടാതിരിക്കുന്നത് അജിത് കുമാർ എഡിജിപി കസേരയിൽ ഇരിക്കുന്നതുകൊണ്ടാണ്.'

MediaOne Logo

Web Desk

  • Updated:

    2024-09-12 14:35:41.0

Published:

12 Sep 2024 2:34 PM GMT

ഡിജിപിയെ കണ്ട് പി.വി അൻവർ; അജിത് കുമാറിനെതിരായ തെളിവുകൾ കൈമാറിയെന്ന് എംഎല്‍എ
X

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ തിരുവനന്തപുരത്തെത്തി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെ കണ്ടു. എഡിജിപി അജിത് കുമാറിനെതിരെ ഉൾപ്പെടെ മുഖ്യമന്ത്രിക്കു നൽകി പരാതിയുമായി ബന്ധപ്പെട്ട തെളിവുകൾ ഡിജിപിക്ക് കൈമാറിയതായി അൻവർ അറിയിച്ചു. പൊലീസ് ആസ്ഥാനത്തെത്തിയാണ് അൻവർ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടത്. അജിത് കുമാർ എഡിജിപി കസേരയിൽ ഇരിക്കുന്നതുകൊണ്ടാണു കൂടുതൽ തെളിവുകൾ ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഡിജിപി കുറേ കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. എനിക്കു കിട്ടിയ തെളിവുകളെല്ലാം രേഖാമൂലം നൽകിയിട്ടുണ്ട്. ഇനിയും ഒരുപാട് തെളിവുകളുണ്ട്. എന്നാൽ, തെളിവുകളുമായി വരേണ്ടവർ ഭയപ്പാടിലാണ്. കൂടുതൽ തെളിവുകൾ കിട്ടാതിരിക്കുന്നത് അജിത് കുമാർ ഈ കസേരയിൽ ഇരിക്കുന്നതുകൊണ്ടാണ്. അതൊരു പ്രതിസന്ധിയായി നിൽക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു.

ഒരുമാസം കൊണ്ട് എല്ലാം അന്വേഷിക്കാൻ കഴിയില്ല. പ്രാഥമിക അന്വേഷണത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അൻവർ പറഞ്ഞു.

Summary: PV Anvar MLA meets DGP Sheikh Darvesh Sahib at Thiruvananthapuram police headquarters to give evidence in complaints against ADGP Ajit Kumar

TAGS :

Next Story