Quantcast

'അജിത്കുമാറിന്റെ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ'; പ്രതികരണവുമായി പി.വി അൻവർ

ക്രമസമാധാന ചുമതലയിൽനിന്ന് നീക്കിയ എം.ആർ അജിത്കുമാർ സായുധ ബറ്റാലിയന്റെ ചുമതലയിൽ തുടരും.

MediaOne Logo

Web Desk

  • Updated:

    2024-10-06 17:34:36.0

Published:

6 Oct 2024 4:34 PM GMT

PV Anvar reaction on action against ADGP
X

മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി പി.വി അൻവർ.

''അജിത്കുമാറിന്റെ തലയിൽനിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ...പി.വി അൻവർ, പുത്തൻവീട്ടിൽ അൻവർ''-എന്നാണ് പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ക്രമസമാധാന ചുമതലയിൽനിന്ന് നീക്കിയ എം.ആർ അജിത്കുമാർ സായുധ ബറ്റാലിയന്റെ ചുമതലയിൽ തുടരും. മനോജ് എബ്രഹാമിനാണ് ക്രമസമാധാന വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടി.

ഇന്ന് രാവിലെയാണ് എഡിജിപിക്ക് എതിരെ ഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും രാവിലെ ക്ലിഫ് ഹൗസിലെത്തിയിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

TAGS :

Next Story